കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം. സംഭവം നടന്നത് മുതല്‍ സവാദ് ഒളിവിലാണ്. 2010 ല്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൊടുപുഴ ന്യൂമാന്‍ കേളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയത്. പ്രവാചകനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. 11 പേരാണ് കേസിലെ പ്രതികള്‍. കേസില്‍ നേരത്തെ അഞ്ചു പേരെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, ഭീകരവാദ നിരോധന നിയമം, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

