ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം ജിഷ മോളെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. മാവേലിക്കര ജയിലിലായിരുന്നു യുവതിയെ പാര്‍പ്പിച്ചിരുന്നത്. ഇവിടുന്ന് ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുളള യുവതിയുടെ ശ്രമമാണോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് എം ജിഷ മോളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നുകയായിരുന്നു. അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന് വ്യാപാരിക്ക് നല്കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. ജോലിക്കാരന് ഈ പണം നല്‍കിയത് ജിഷ മോളാണ്. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.


