ഇടുക്കി: മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു. പെരിയകുടിയില്‍ രമേശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ചശേഷം വായില്‍ കുത്തിക്കയറ്റുകയായിരുന്നു. ഒളിവില്‍പോയ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

