എടപ്പാള്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് ഒളിവില്‍. വട്ടംകുളം പഞ്ചായത്തിലെ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒന്‍പത് കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കപ്പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദ് (40) ആണ് ഒളിവില്‍ പോയത്. ഇയാള്‍ക്കായി ചങ്ങരംകുളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അധ്യാപകന് ക്ലാസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കുട്ടികള്‍ മറ്റൊരു അധ്യാപകനോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തു വന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്ത് ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകനെതിരെ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.


