കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ആണ് മരിച്ചത്. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ നിലയിൽ ആയിരുന്നു മൃദേഹം കണ്ടെത്തിയത്. തുടർന്ന് ഹാർബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊച്ചി നാവികസേനയിൽ കഴിഞ്ഞയിടയ്ക്കാണ് തുഷാർ അത്രി ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാൾക്ക് നൽകിയിരുന്നത്. ആയുധവും കൈവശം നൽകിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്നത് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


