തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ലോട്ടറി അടി ആഘോഷത്തിന് പിന്നാലെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച സജീവിന്റെ സുഹൃത്ത് പാങ്ങോട് സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞു. 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചതിനു പിന്നാലെ, സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരം നടത്തുന്നതിനിടെയായിരുന്നു സംഭവം.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീവന് കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. സജീവന്റെ മരണം കൊലപാതകമാണെന്ന് കാട്ടി കുടുംബാംഗങ്ങള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് സജീവന്റെ സുഹൃത്ത് ആയ മായാവി സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.. പിന്നാലെയാണ് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. തര്‍ക്കത്തിനിടയില്‍ സജീവനെ സന്തോഷ് മണ്‍തിട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സജീവിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം .


