ഇടുക്കി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാങ്കുളം ഡി.എഫ്.ഓ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ജനപ്രതിനിധികളെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. ഡി.എഫ്.ഒയുടെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം പവലിയന് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.
നാളെ ജനകീയ സമരസമിതി ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ച് നടത്തും. വനംവകുപ്പിന്റെ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് എന്ന് ആരോപിച്ചാണ് ഡിഎഫ്ഒ ജനപ്രതിനിധികളെ മര്‍ദ്ദിച്ചത്.ഇന്നലെ ഉച്ചയ്ക്ക ശേഷമായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്
.നാളെ മാങ്കുളത്ത് ഹര്‍ത്താലിന് ജനകീയ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.