കൊല്ലം: കൊല്ലം കല്ലുവാതുക്കൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ കാമുകനെ പോലീസ് കണ്ടെത്തി. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
രേഷ്മയുടെ ബന്ധുക്കളായ ഇരുവരും അനന്ദു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു മെസേജുകള്‍ അയച്ചുകൊണ്ടിരുന്നത്. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഈ വിവരം ഗ്രീഷ്മ തൻ്റെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിൻ്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആര്യയുടേയും ഗ്രീഷ്മയുടെയും ആണ് ഇതിന് പിന്നിൽ എന്ന് തെളിഞ്ഞത്.
നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത കേസിലാണ് രേഷ്മ അറസ്റ്റിലാകുന്നത്. ഈ വർഷം ജനുവരി അഞ്ചിനായിരുന്നു സംഭവം നടന്നത്. രേഷ്മ അറസ്റ്റിലായതിന് ശേഷം ആര്യയെയും ഗ്രീഷ്മയെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.


