തൃശൂര്‍: പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡി.ജി.പിക്ക് പരാതി നല്കി.
പോലീസുകാർ സല്യൂട്ട് ചെയ്യാതിരിക്കുക മാത്രമല്ല ചെയ്യുന്നതെന്നും പലരപും പലപ്പോഴും പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്യാറെന്നും മേയർ പറയുന്നു. ഡി.ജെ.പിക്ക് പരാതി നല്കിയതിനോടൊപ്പം കമീഷണര്‍, എം.എല്‍.എ എന്നിവരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം.കെ.വര്‍ഗീസ് പറഞ്ഞു.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. എന്നാൽ തനിക്ക് പോലീസുകാർ ആ പരിഗണന നൽകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയറുടെ പരാതി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി.


