തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായി എംഎല്‍എമാര്‍ നിയമസഭയിലെത്തി. ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ പ്രതിഷേധം. സമരം ശക്തമാക്കുമെന്ന് വി ഡി സതീശന് പറഞ്ഞു.
സഭ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സര്‍ക്കാരിന് സമരത്തോട് പുച്ഛമാണെന്നും നികുതി പിന്‍വലിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും വി ഡി സതീശന് പറഞ്ഞു. സഭയ്ക്കകത്തും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. സഭ സ്തംഭിപ്പിക്കാനാണ് ശ്രമം.


