കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരോപിച്ചു. സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണെന്നും പ്രതിപക്ഷ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഈ പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ജനവികാരം സര്‍ക്കാര്‍ അറിയുന്നില്ല. നികുതി പിരിവില്‍ ദയനീയമായ വിധം സര്‍ക്കാര്‍ പരാജയപ്പെട്ടു. കുടിശ്ശിക പിടിച്ചെടുക്കാന്‍ പറ്റുന്നില്ല. ധൂര്‍ത്തിന് യാതൊരു കുറവുമില്ല. ആര്‍ക്കും നികുതി വെട്ടിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ധേഹം പറഞ്ഞു. എല്ലാ നികുതിയും പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല. അന്യായമായ നികുതിയാണ് പിന്‍വലിക്കേണ്ടതെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. 13, 14 തിയതികളില്‍ യുഡിഎഫ് രാപകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.