മലപ്പുറം: വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും പോലിസ് വന്‍ സ്ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിട്ടനേറ്റര്, 3340 ഇലക്ട്രിക് ഡിട്ടനേറ്റര്, 1820 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. അനധികൃത ക്വറിയില്‍ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്.