നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടന. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ ഉറപ്പുകള്‍ സമരക്കാര്‍ തള്ളി. നീറ്റ് പിജി കൗണ്‍സിലിംഗ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയത്തില്‍ രേഖമൂലം ഉറപ്പ് നല്കാന് കഴിയില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നിലപാടെടുത്തത്.
കൊവിഡ് ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് ഡോക്ടേഴ്സിന്റെ തീരുമാനം. അതേസമയം ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡ്യൂട്ടി ബഹിഷ്കരണത്തില്‍ നിന്ന് എയിംസ് റെസിഡന്റ് ഡോക്ടര്‍മാര്‍ പിന്മാറി.
പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്. ഡോക്ടര്‍മാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ മാപ്പെഴുതി നല്‍കണം, നീറ്റ് പിജി കൗണ്‍സിലിങ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനൊപ്പം സുപ്രിംകോടതിയിലെ കേസില്‍ വേഗത്തില്‍ നടപടിയുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.
ഡോക്ടര്‍മാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങി. കോവിഡ് രൂക്ഷമായ സാഹചര്യത്തിലും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുകയാണ്
ഇതിനിടെ പ്രതിഷേധം തുടരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. സമരത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.”ഡോക്ടര്‍മാരോട് പൊലീസ് കാട്ടിയ ക്രൂരതയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി ഉടന്‍ അംഗീകരിക്കണം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
”ഒരു വശത്ത്, കൊറോണ വൈറസിന്റെ ഒമിക്കോണ്‍ വേരിയന്റ് ഭയാനകമായ വേഗതയില്‍ പടരുന്നു. മറുവശത്ത്, ഡല്‍ഹിയിലെ കേന്ദ്ര ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു” കെജ്രിവാള് കത്തില്‍ പറയുന്നു.