കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാര്ട്ടിന് എന്ന് പൊലിസ് സ്ഥിരീകരിച്ചു. നിര്‍ണായക തെളിവുകള്‍ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചു. റിമോട്ട് ട്രിഗര്‍ ചെയ്താണ് സ്ഫോടനം നടത്തിയത്. റിമോട്ടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു.
സ്പോടനത്തിന്റെ
ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തേ ഡൊമിനിക് മാര്ട്ടിന് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഡൊമിനിക് മാര്ട്ടിന് സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയത്. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. കൊടകര സ്റ്റേഷനിലാണ് ഡൊമിനിക് കീഴടങ്ങിയത്.
കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. പെട്രോൾ നിറച്ച കുപ്പിയുമായാണ് ഇയാൾ സ്ഥലത്തെത്തിയത്. ചോറ്റുപാത്രം വാങ്ങിയ കടയും ഇയാൾ പൊലീസിന് പറഞ്ഞു നൽകി. ബോംബുണ്ടാക്കുന്ന ദൃശ്യങ്ങളും മാർട്ടിന്റെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഘടനയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങിയെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ഡൊമിനിക് പറഞ്ഞു. പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും സംഘടന തിരുത്തിയില്ല. 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ താന്‍ അംഗമാണ്. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. രാജ്യദ്രോഹ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആറ് വര്‍ഷം മുമ്പ് ബോധ്യമായതായും ഡൊമനിക് പറഞ്ഞിരുന്നു.


