കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. കൗണ്‍സിലര്‍ സീമ കണ്ണന് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
20 സീറ്റുകളാണ് ഇവിടെ യുഡിഎഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍ഡിഎഫിനും 20 സീറ്റുകളായി. ബിജെപിക്ക് ഒരു സീറ്റുണ്ടായിരുന്നു. അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പിലൂടെ കളമശ്ശേരിയിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തി.