റാന്നി മരം മുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോര്‍ത്ത് ഡെ. കണ്‍സര്‍വേറ്റര്‍ എം. ഉണ്ണികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നിക്ഷിപ്ത വന ഭൂമിയില്‍ വ്യാപക മരം മുറിക്ക് വഴി ഒരുക്കിയതിനും പാറ ഖനനത്തിന് അനുമതി നല്‍കിയതിനുമാണ് നടപടി. വനം വകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പത്തനംതിട്ട റാന്നി ഡിഎഫ് ഒ ആയിരുന്നു എം ഉണ്ണികൃഷ്ണന്.
റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കല്‍ റിസര്‍വ് വന ഭൂമിയില്‍ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വനഭൂമിയില്‍ നിന്ന് വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടു. 73 ലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

