റോഡില്‍ വലിയ കുഴി. അപകടക്കെണി. ഫേസ്ബുക്ക് കമന്റായി വന്ന പരാതിക്ക് പരിഹാരം കണ്ട് മന്ത്രി മുഹമ്മദ് റിയാസ്. ഒപ്പം പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാനായി പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥനയും.
പെരിന്തല്‍മണ്ണ, ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. ദിവസവും അപകടമുണ്ടാക്കുന്ന കുഴിയാണെന്നുമുള്ളതായിരുന്നു ഫേസ്ബുക്ക് കമന്റ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാരത്തിന് നിര്‍ദ്ദേശം നല്കി. കുഴി അടച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് മന്ത്രി പ്രശ്നം പരിഹരിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഫെയ്സ്ബുക്ക് കമന്റായി വന്ന പരാതി ഇങ്ങനെ: ‘പെരിന്തല്‍മണ്ണ, ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി അവരെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറിഞ്ഞത് ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പട്ടിയിട്ടുണ്ടെന്ന്.’ ഈ പരാതിയാണ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ തന്നെ പരിഹരിച്ചത്.
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
‘പെരിന്തല്‍മണ്ണ. ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി അവരെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറിഞ്ഞത് ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പറ്റിയിട്ടുണ്ടെന്ന്.’
————————————————
ഫേസ്ബുക്ക് കമന്റായി വന്ന ഒരു പരാതിയാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാരത്തിന് നിര്‍ദ്ദേശം നല്കി.
ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് എന്റെ ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


