അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി പ്രധാനമന്ത്രി. ഞായറാഴ്ച രാത്രിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിശോധന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംത്യപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ക്യതജ്ഞത അറിയിച്ചു.
ഞയറാഴ്ച സെന്‍ട്രല്‍ വിസ്തയുമായി ബന്ധപ്പെട്ട് പതിവ് പോലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രാത്രിയിലും തുടരുകയായിരുന്നു. ആഘട്ടത്തില്‍ ആരും പ്രതിക്ഷി്ക്കാത്ത ഒരു അതിഥി അവിടേക്ക് എത്തി. വെള്ള കുര്‍ത്തയും സുരക്ഷാ ഹെല്‍മറ്റും ധരിച്ചെത്തിയ ആള് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് അറിഞ്ഞതോടെ തൊഴിലാളികള്‍ക്ക് ആവേശമായി.
എല്ലാ ഇടത്തും നടന്ന് എത്തിയ പ്രധാനമന്ത്രി തൊഴിലാളികളോട് കുശലം പറഞ്ഞ് നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പുരോഗതി ആരാഞ്ഞു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണങ്ങള്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദര്‍ശിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ താന്‍ സംത്യപ്തനാണെന്ന് പ്രധാനമന്ത്രി തൊഴിലാളികളോട് പറഞ്ഞു. പ്രധാനമന്ത്രി സന്ദര്‍ശിച്ചത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം നല്കുന്നു എന്ന് തൊഴിലാളികളും പ്രതികരിച്ചു. ഒരു മണിക്കൂര്‍ നേരത്തെ സന്ദര്‍ശനത്തിന് ശേഷം പത്ത് മണിയോടെ പ്രധാനമന്ത്രി മടങ്ങി.


