രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെകെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. സര്‍വ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വര്‍ഗ്ഗീസ് കേന്ദ്രസര്‍ക്കാരിനെതിരായ സിപിഎം സമരത്തില്‍ പങ്കെടുത്തതിനെതിരെയാണ് പരാതി. 1960 ലെ കേരളാ സര്‍ക്കാരിന്റെ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രിയ കേന്ദ്ര വിരുദ്ധ സമരത്തില്‍ പങ്കെടുത്തതെന്ന് സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ മാസം 23 ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തില്‍ രാഗേഷിനും മക്കള്‍ക്കുമൊപ്പമാണ് പ്രിയയും സമരത്തില്‍ അണിചേര്‍ന്നത്. വീട്ടില്‍ നടന്ന സമരത്തിന്റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വ്വീസ് ഡയറക്ടറാണ്.
രാജ്യസഭാ എം.പിയും സിപിഎം നേതാവുമായ കെ.കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി നൽകി. സർവ്വകലാശാലാ ജീവനക്കാരിയായ…
Posted by Sandeep Vachaspati on Thursday, August 27, 2020


