വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന് എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.കണ്ണന് വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് സന്ദീപുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു.


