സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദേശം ജെയിംസ് മാത്യു തള്ളിയിരുന്നു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലെന്ന് ജെയിംസ് മാത്യു പ്രതികരിച്ചു.
പത്തു വര്‍ഷം കണ്ണൂര്‍ തളിപ്പറമ്പ് എംഎല്‍എ ആയിരുന്ന ജെയിംസ് മാത്യു നാല് പതിറ്റാണ്ടു നീണ്ട സജീവ രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് തിരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. തീരുമാനം പ്രഖ്യാപിക്കാന്‍ ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും.
ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.
ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി നിയമസഭയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ എന്‍ സുകന്യയാണ് ജീവിത പങ്കാളി.


