ജനങ്ങൾക്ക് നൽകുന്ന കിറ്റും അരിയും പെൻഷനും മുടക്കാനുള്ള ആവശ്യം പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താൽ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു തരത്തിൽ ഒരുകൂട്ടം
കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ആദ്യമത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളില്‍ ഒതുങ്ങും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വാചകം കൊണ്ടുമാത്രം തൃപ്തനാകാതെ അവ മുടക്കുവാനായി 3 ആവശ്യങ്ങൾ ഉന്നയിച്ച് സ്വന്തം ലെറ്റർ പാഡിൽ തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കിയിരിക്കയാണ്.
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം, വിഷു സ്പെഷ്യലായി നല്കുന്ന ഭക്ഷ്യ വസ്തുക്കള്‍ (ഭക്ഷ്യ കിറ്റ്) വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കണം, ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കണം എന്നീ മൂന്ന് കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


