ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയാല്‍ അതേ സ്ഥാപനം മറ്റൊരിടത്ത് തുടങ്ങുവാന്‍ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളു എന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


