സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി തലസ്ഥാനത്തുനിന്നും വ്യാജ നമ്പര്‍ പ്ലേറ്റുമായി കൊച്ചിയില്‍ എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറുമായാണ് വാഹനം എത്തിയത്. പിടിച്ച വാഹനത്തിന് പെര്‍മിറ്റും ഇന്‍ഷുറന്‍സുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം കാട്ടാക്കടയിലുള്ള സ്പാര്‍ട്ടന്‍സ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയതാണ് ബസ്. ഈ നമ്പറില്‍ ഉള്ള യഥാര്‍ത്ഥ വാഹനം തിരുവനന്തപുരത്ത് നിന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.