ഇന്ത്യയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ പുനനരാരംഭിക്കുന്നത് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ അനുമതി നല്കിയ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാകില്ല.
നേരത്തെ നംവബര്‍ 30 വരെയായിരുന്നു അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്. ഈ തീയതിയാണ് ഡിസംബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നത്.
നിലവില്‍ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവര്‍ക്ക് എയര്‍ ബബിള്‍ സംവിധാനമനുസരിച്ചേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംവിധാനമാണ് എയര്‍ ബബിള്‍. നിലവില്‍ 22 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ എത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, ബഹ്റൈന്‍, കാനജ, ഫ്ളോറിഡ, എത്യോപിയ, ഫ്രാന്‍സ്, ജര്‍മനി, ഇറാന്, ജപ്പാന്, കെനിയ, മാലിദ്വീപ്, നെതര്‍ലന്‍ഡ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, താന്‍സാനിയ, യുഎഇ, യുകെ, ഉക്രൈന്, അമേരിക്ക എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ നടത്തുന്ന രാജ്യങ്ങള്‍.