മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ ഈവ് എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സീരിയല്‍ നടന് പി എസ് സുമേഷ് ഉദ്ഘാടനം ചെയ്തു.
ദിവ്യ വാണിശ്ശേരി, മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി എന്‍ അനി, മുവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അസ്മബീവി, ബോബി റോസ്, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ വിവിധ കലാപരിപാടികള്‍, ഗാനമേള മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.


