സെക്രട്ടറിയറ്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ഫയലുകള്‍ കത്തി നശിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.
എംഎല്‍എമാരായ വിടി ബല്‍റാം, വിഎസ് ശിവകുമാര്‍, കെഎസ് ശബരീനാഥന് തുടങ്ങിയവരും ഘടക കക്ഷി നേതാക്കളും പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ജില്ലാ ഘടകങ്ങളോട് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.
യുഡിഎഫിനു പുറമേ ബിജെപിയും ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് സെക്രട്ടറിയറ്റ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ സെക്രട്ടറ്റും പരിസരവും സംഘര്‍ഷ ഭരിതമാണ്.


