മൂവാറ്റുപുഴ: നിര്‍ദ്ധന രോഗികളായ കാലാകാരന്മാര്ക്ക് കൈതാങ്ങാകാന്‍ ഷീജ മണിയും സഹപ്രവര്‍ത്തകരും തെരുവോരങ്ങളില്‍ പാടുന്നു. കൊച്ചിന് കലാവേദി ട്രൂപ്പിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പുന്നോപ്പടി പണിക്കോടിയില് ഷീജ മണിയും കൂട്ടരുമാണ് സഹപ്രവര്‍ത്തകര്‍ക്ക് കൈതാങ്ങാകാന്‍ തെരുവോരങ്ങളില്‍ ഗാനമേള നടത്തുന്നത്.
കലാവേദി പ്രസിഡന്റ് ജിറ്റി, വിമല്‍, ഷണ്മുഖന്, ബിനു എന്നിവരാണ് പാട്ടുപാടി സജീവമായി തെരുവോരങ്ങളില്‍ കറങ്ങി കലാകാരന്മാര്ക്ക് കൈത്താങ്ങാവുന്നത്. വെയിലന്നോ മഴയന്നോ ഇല്ലാതെ രാവിലെ 9.30 മുതല്‍ രാത്രി 9 വരെ തെരുവോരങ്ങളില്‍ പാടി ലഭിക്കുന്ന പണം നിരവധി സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകിയ ആത്മസംതൃപ്തിയിലാണ് ഷിജയും സഹപ്രവര്‍ത്തകരും.
കലാ കുടുംബത്തില്‍ ജനിച്ച ഷീജയുടെ മാതാവ് സുകുമാരി പഴയ കാഥികയാണ്. നിരവധി വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.ഇതില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നാണ് ഷിജയും കലാരംഗത്തേയ്ക്ക് കടന്ന് വന്നത്. വര്‍ഷങ്ങളായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷീജ ഗാനമേള ട്രൂപ്പുകളില്‍ പാടിയിട്ടുണ്ട് ടെലിഫിലിമും സിനിമയില്‍ ചെറിയ വേഷങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും ചാനലുകളെ മൂസിക് ഷോകളിലും പങ്കെടുത്ത് പാടിയിട്ടുണ്ട്. നിരവധി കലാകാരന്മാര്ക്ക് സാന്ത്വനമേകാന്‍ ചാരിറ്റി പ്രവര്‍ത്തനത്തില്‍ സജീവമാകുമ്പോഴും ഭര്‍ത്താവ് മണിയും മക്കളായ സ്നേഹയും ആകാശും പിന്തുണയേകി ഒപ്പം ഉണ്ട്. ദൈവീകമായി പാടാന്‍ ലഭിച്ച കഴിവ് അവശത അനുഭവിക്കുന്നവരെയും രോഗം കൊണ്ട് സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാനായി ചാരിറ്റി പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാകുമെന്നും ഷീജ മണി പറഞ്ഞു.