ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ല. ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കള്‍ ആരോപിച്ചു.
ബിജു രമേശിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.


