രാമനാട്ടുകര കേസില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി സത്യം തെളിയിക്കുമെന്ന് അര്ജുന് ആയങ്കി. മൂന്ന് കൊല്ലമായി സി.പി.എമ്മുമായി ബന്ധമില്ല. ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നത്. അര്ജുന് ആയങ്കിയുമായി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണം. രാമനാട്ടുകര സംഭവത്തില്‍ ഈ മാസം 28 ആം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്ജുന് ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
‘മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാന്‍. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്. മാധ്യമങ്ങള്‍ പടച്ചു വിടുന്ന അര്‍ദ്ധ സത്യങ്ങള്‍ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാം,’ അര്ജുന് ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചു.
രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അര്ജുന് ആയങ്കിയുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. അര്ജുന് ആയങ്കി കരിപ്പൂരിലേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാര്‍, പൊലീസ് എത്തും മുന്‍പേ അര്‍ജ്ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. കണ്ണൂര്‍ അഴീക്കോട് മൂന്നു നിരത്ത് സ്വദേശിയാണ് അര്ജുന് ആയങ്കി.
https://www.facebook.com/rjun.aayanki/posts/2854682771438627


