തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന് മന്ത്രിയാവും. ഇതിന്റെ ഭാഗമായി മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകും. ചില സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിയും നടക്കും.
ഇടതുമുന്നണിയുടെ ഭഗമായി ജോസ് പക്ഷം എത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല. മുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയായിട്ടാണ് ജോസ് കെ മാണി എത്തുക. അടുത്ത മുന്നണി യോഗത്തില്‍ ജോസ് പ്ക്ഷത്തെ ഔദ്യോഗികമായി പങ്കെടുപ്പിക്കാനാണ് മുന്നണി തൂരുമാനം. അന്ന് തന്നെ മന്ത്രിസഭാ പുനസംഘടന തീരുമാനവും റോഷി അഗസ്റ്റിന്റെ മന്ത്രിസ്ഥാന പ്രഖ്യാപനവും ഉണ്ടാവും. സത്യപ്രതിജ്ഞ നവംമ്പര്‍ ആദ്യവാരം നടത്തുവാനാണ് നീക്കം.
ഇളകി ആടി നില്ക്കുന്ന കേരള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മുന്നണിക്കൊപ്പം കൂട്ടി ഭരണ തുടര്‍ച്ച ഉറപ്പാക്കുവാനാണ് സിപിഎം ശ്രമം. ഇതിന്റ ഭാഗമായിട്ടാണ് ജോസ് പക്ഷത്തെ മന്ത്രിസ്ഥാനം നല്കി തന്നെ ഒപ്പമിരുത്തുന്നതിനുള്ള മുന്നണി നീക്കം. ഫലത്തില്‍ മുന്നണിക്കും സഭക്കുമിടയിലെ പുതിയ പാലമാവും റോഷിയുടെ മന്ത്രിസ്ഥാനവും ജോസ് പക്ഷ കേരള കോണ്‍ഗ്രസും. 2001 മുതല്‍ ഇടുക്കി എംഎല്‍എയായ റോഷി പാല സ്വദേശിയാണ്.


