തിരുവനന്തപുരം പാങ്ങോട് ക്വാറന്റീനിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്നെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം. പീഡനം നടന്നിട്ടില്ലെന്ന ഇരയുടെ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നായിരുന്നു ഇരയുടെ സത്യവാങ്മൂലം. ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ക്വാറന്റീനിലായിരുന്ന യുവതി കോവഡ് ഇല്ലെന്ന് സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നതിനായാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പ്രദീപ് കുമാറിനെ സമീപിച്ചത്. സര്‍ട്ടിഫിക്കേറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് വെള്ളറട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിഡിയോ സ്റ്റോറി കാണാം.


