പാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്. സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഇടതു മുന്നണിയില്‍ വിശ്വാസമുണ്ട്, ബാക്കി കാര്യങ്ങളില്‍ എന്‍സിപി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മാണി സി കാപ്പന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതിനിടെ ഒരു ഘട്ടത്തില്‍ മാണി സി കാപ്പന് യുഡിഎഫിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചര്‍ച്ചയാകുന്നു.


