സി.പി.എം സംസ്ഥാന സമിതിയിയില്‍ നിന്ന് ഒഴിവായ മുതിര്‍ന്ന നേതാവ് ജി. സുധാകരന് ഇനി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജി. സുധാകരന്റെ ഘടകം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴ സി.പി.എമ്മില്‍ ജി.സുധാകരനെതിരെ നീക്കം ശക്തമായിരുന്നു. പരസ്യ ശാസനയടക്കം സുധാകരന് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സമിതിയില്‍ നിന്നുള്ള ഒഴിവാക്കല്‍.
ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തണം എന്നാണ് മുതിര്‍ന്ന സി.പി.എം നേതാവായ സുധാകരന് ആവശ്യപ്പെട്ടത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഈ ആവശ്യം അംഗീകരിച്ചു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ബ്രാഞ്ച് ആയിരിക്കും ഇനി സുധാകരന്റെ ഘടകം. എന്നാല്‍ ഘടകം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സുധാകരന് തയ്യാറായില്ല.
അതേ സമയം പാര്‍ട്ടി അച്ചടക്കം ലംഘിച്ച യു.പ്രതിഭ എം.എല്‍.എയ്ക്ക് എതിരായ നടപടി ഇന്ന് ചേരുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. കായംകുളം എം.എല്‍.എ യു.പ്രതിഭ നവമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും അടുത്തിടെ വിവാദമായിരുന്നു. എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്ന് കായംകുളത്തെ നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണമാണ് യോഗത്തില്‍ മുഖ്യ അജണ്ട.
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാകും 12 അംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുക്കുക. സമ്മേളന കാലത്ത് ജില്ലയിലൊട്ടാകെ വിഭാഗീയത രൂക്ഷമായിരുന്നു. മറ്റു ജില്ലകളില്‍ കെട്ടടങ്ങിയ വിഭാഗീയത എന്തുകൊണ്ട് ആലപ്പുഴയില്‍ ഇപ്പോഴും തുടരുന്നു എന്ന് പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്


