വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് ബീഹാറില്‍ മൂന്ന് മരണം. ഏഴ് പേര് ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മദ്യം കഴിച്ച് അവശ നിലയിലായ 10 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേര് മരണപ്പെട്ടു.
ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറു വേദനയും ഛര്‍ദ്ദിയും കൊണ്ട് അവശരായ നിലയില്‍ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാള്‍ എത്തിയപ്പോള്‍ തന്നെ മരണപ്പെട്ടു. ആരോഗ്യനില വഷളായ രണ്ട് പേരെ പാറ്റ്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബീഹാറില്‍ മദ്യവില്പനയും ഉപഭോഗവും 2016 ഏപ്രില്‍ മുതല്‍ നിരോധിച്ചിരിക്കുകയാണ്.


