തൃക്കാക്കര എംഎല്‍എ പി.ടി തോമസിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ‘ഊര്‍ജ സ്വലതയും അര്‍പ്പണ ബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ്.പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി തോമസിന്റെ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജക മണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു.അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.”,ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


