സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉത്പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്. മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. അതേസമയം വീഴ്ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തിലൊരു വീഴ്ച സംഭവിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന് കിറ്റ് ക്ലീനില്‍ എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. കിറ്റിലെ ഇനങ്ങള്‍ സംബന്ധിച്ച വ്യാപകമായി പരാതിയുയര്‍ന്നിരുന്നു.
ഇതിന്ന്റെ അടിസ്ഥാനത്തില്‍ ആണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷന് ക്ലീന്‍ കിറ്റ് നടത്തിയത്. പരാതികള്‍ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.


