കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും. വിദ്യാഭ്യാസ- കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
കാലവര്‍ഷക്കെടുതിയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. അടുത്ത മന്ത്രി സഭായോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്ത് ഏതാണ്ട് 200 കോടിയിലതികം കാര്‍ഷിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏത് രീതിയിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.