തിരുവനന്തപുരം: ഖുറാന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീചമായ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സര്‍ക്കാരും വികാരം ഒരുകൂട്ടര്‍ക്ക് മാത്രം ഉള്ളതാണോയെന്ന് വ്യക്തമാക്കണം. ശബരിമലയില്‍ കോടാനുകോടി വിശ്വാസികളുടെ വികാരത്തെ പൊലീസിനെ ഉപയോഗിച്ച് വ്രണപ്പെടുത്തിയ ആളാണ് പിണറായി വിജയന്. ദേവസ്വം മന്ത്രി കടകംപ്പള്ളി ഗുരുവായൂരില്‍ തൊഴുതതിനെ ശാസിച്ച പാര്‍ട്ടിയാണ് മുഖ്യമന്ത്രിയുടേത്. പാലക്കാട് മകന് ശബരിമലയ്ക്ക് മാലയിട്ടതിന് സി.ഐ.ടി.യു നേതാവിനെ പുറത്താക്കിയപ്പോഴും പാറശ്ശാലയില്‍ മാലയിട്ടതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയപ്പോഴും പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ മാലയിട്ടതിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുത്തപ്പോഴും വികാരം എവിടെ പോയെന്ന് സുരേന്ദ്രന് ചോദിച്ചു.
ഖജനാവിലെ പണം ഉപയോഗിച്ച് വനിതാമതില്‍ കെട്ടി ഒരു ജനവിഭാഗത്തിന്റെ മതവികാരം ചവിട്ടിമെതിച്ചവര്‍ ഇപ്പോള്‍ ഖുറാന്റെ പേരും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പിനെ കുറിച്ച് മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ ചിന്തിക്കണം. അവരാണല്ലോ പാര്‍ട്ടിയെ താങ്ങിനിര്‍ത്തുന്നത്. അവര്‍ക്കാര്‍ക്കും വിചാര-വികാരങ്ങളില്ലേ അതോ അവര്‍ പാര്‍ട്ടിയുടെ അടിമകള്‍ മാത്രമാണോ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തിലും മുഖ്യമന്ത്രി വിശ്വാസത്തെയോ വിശ്വാസികളുടെ വികാരത്തെയോ മാനിക്കുന്നില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുള്ള സമരത്തില്‍ നിന്നും ഭയന്ന് പിന്മാറുകയാണ്. സി.പി.എം കുഴിച്ച കുഴിയില്‍ യു.ഡി.എഫ് വീണു. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ഭരിക്കുന്നവരാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോത്തിനെ ഉയര്‍ത്തി വോട്ട് പിടിച്ച സി.പി.എം ഇത്തവണ ഖുറാനെ ആയുധമാക്കുകയാണ്.
ലൈഫ് മിഷന് തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രന് പറഞ്ഞു. ലൈഫ് മിഷനിലെ കമ്മീഷനില്‍ പങ്ക് പറ്റിയത് മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ പിണറായി ഹാലിളകി വന്നത്. തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ കിഫ്ബിയുടെ പരസ്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര പരസ്യം കൊടുത്താലും അഴിമതി മറച്ചുവെക്കാനാവില്ല. പി.ആര് ഏജന്‍സികള്‍ക്ക് കൊടുത്ത പണം പോലെ ഇതും വെള്ളത്തിലാവും. കേരള സര്‍വ്വകലാശാല അസി.നിയമന തട്ടിപ്പ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. സി.പി.എം ഉന്നത നേതാക്കളെ രക്ഷിക്കാനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന തട്ടിപ്പുകളിലൊന്ന് െ്രൈകംബ്രാഞ്ചിനെ ഉപയോഗിച്ച് അട്ടിമറിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബി.ജെ.പി ബഹിഷ്ക്കരിക്കും. ജലീല്‍ വിഷയവും സര്‍ക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.


