മുവാറ്റുപുഴ: സ്വന്തം കഴിവുകേട് മറക്കാന്‍ വികലമായ ആരോപണങ്ങളുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സിപിഐഎമ്മിന് എതിരായി സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്ന് ഏരിയ സെക്രട്ടറി കെപി രാമചന്ദ്രന്. നഗരവികസനം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷത്തിലേറെയായി, സ്ഥലം ഏറ്റെടുക്കുന്നതിന് മുഴുവന്‍ പണവും അനുവദിച്ച് വര്‍ക്ക് ടെണ്ടര്‍ ചെയ്തത് കോണ്‍ട്രാക്ടറുമായി കരാറില്‍ ഏര്‍പ്പെട്ട ശേഷമാണ് ഉദ്ഘാടനം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ തുടര്‍ച്ചയായ ഇടപെടല്‍ നടത്താന്‍ എംഎല്‍എ സമയം കണ്ടെത്താത്തത് മൂലം ഇഴഞ്ഞു നീങ്ങിയ നിര്‍മ്മാണം ഒടുവില്‍ കരാറുകാരന് ഗതികെട്ട് ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ധേഹം പറഞ്ഞു.
നവകേരള സദസ്സിലും നേരിട്ടും ഇടതു മുന്നണി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് നിര്‍മാണം പുനരാരംഭിച്ചിട്ടുള്ളത്. അതിനിടയില്‍ എം.എല്‍.എ അപഹാസ്യമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയതും, കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്യുന്നതിന്റ പിന്നില്‍ സമീപനാളുകളില്‍ വിജിലന്‍സ് കോടതികളില്‍ നിന്ന് മുഖമടച്ച് കിട്ടിയ അടിയുടെ ജാള്യതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ്. എം.എല്‍.എ ആരോപിക്കുന്നത് പോലെ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുമായി യാതൊരുവിധ ബന്ധവും പാര്‍ട്ടിക്ക് നിലവിലില്ല. റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്ക് മുന്നില്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതിന് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നില്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും തടസ്സം സൃഷ്ടിക്കാന്‍ സിപിഐഎം ശ്രമിച്ചു എന്ന് തെളിയിക്കാന്‍ ഇടപെട്ടു എന്ന് തെളിയിക്കാന്‍ എംഎല്‍എക്കും, കോണ്‍ഗ്രസിനും കഴിയില്ലന്നും സെക്രട്ടറി പറഞ്ഞു.