സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്കി. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്സഷന് തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. മെയ് ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നേക്കും.
ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.
ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല.
ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ധിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി ഒരു കമ്മീഷനെ ഇന്ന് നിയമിക്കും. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിരക്ക് വര്‍ധനക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു.


