കോവിഡ് -19 ന്റെ പുനര്‍ വ്യാപനവും സംസ്ഥാന സര്‍ക്കാരുകള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കണക്കിലെടുത്ത്, വിവിധ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം 2020 ഏപ്രിലില്‍ സ്ഥാപിച്ച 20 കണ്ട്രോള് റൂമുകളെ പുനരുജ്ജീവിപ്പിച്ചു.
ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇമെയില്‍, മൊബൈല്‍, വാട്ട്സ്ആപ്പ് എന്നിവ വഴി കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാം. ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, റീജിയണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, അതത് പ്രദേശങ്ങളിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍മാര്‍ എന്നിവരാണ് ഈ കണ്ട്രോള് റൂമുകള്‍ നിയന്ത്രിക്കുന്നത്.

എല്ലാ 20 കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ചീഫ് ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) ആസ്ഥാനത്ത് ദിവസേന നിരീക്ഷിക്കുന്നുണ്ട്. കൂടാതെ സിഎല്‍സി (സി) യും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തുന്ന സംസ്ഥാന സന്ദര്‍ശനവേളയില്‍ ബന്ധപ്പെട്ട പ്രദേശങ്ങളുമായി ചേര്‍ന്ന് ഇത് അവലോകനം ചെയ്യുന്നു.
ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ പരമാവധി സഹായിക്കാനും സമയബന്ധിതമായി ദുരിതാശ്വാസ വിതരണം ഉറപ്പാക്കാനും മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


