ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് കടിയേറ്റത്. കടിച്ച വളര്‍ത്ത് നായ ഇന്നലെ ചത്തിരുന്നു.
നായയുടെ ഉടമസ്ഥനും ഭാര്യക്കും നായുടെ കടിയേറ്റിട്ടുണ്ട്. 15ാം തീയതിയിലാണ് ഇവര്‍ക്ക് വളര്‍ത്ത് നായയുടെ കടിയേറ്റത്. ഇവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.