കൊച്ചി: പത്രാധിപർ കെ. സുകുമാരൻ സ്മാരക പത്രപ്രവർത്തക പുരസ്കാരം കൊച്ചി യൂണിറ്റിൽ ആലുവ-നെടുമ്പാശേരി ലേഖകൻ കെ.സി.സ്മിജൻ അർഹനായി. കഴിഞ്ഞ ഒരു വർഷത്തെ ശ്രദ്ധേയമായ വാർത്തകൾ മുൻനിറുത്തിയാണ് പുരസ്കാരം. 20ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും. 18 വർഷമായി കേരളകൗമുദി ലേഖകനാണ സ്മിജൻ.
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ദീർഘനാൾ ആലുവ മീഡിയ ക്ലബ് സെക്രട്ടറിയായിരുന്നു. പുളിയാമ്പിള്ളി ട്രസ്റ്റ് മാദ്ധ്യമ അവാർഡ്, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മാദ്ധ്യമ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എടയപ്പുറം കണ്ണിപ്പറമ്പത്ത് വീട്ടിൽ കെ.കെ. ചെല്ലപ്പന്റെയും ഓമന ചെല്ലപ്പന്റെയും മകനാണ്. ഭാര്യ: സരിത (ലാബ് ടെക്നിഷ്യൻ, മിൽമ എറണാകുളം റീജ്യണൽ ലാബ്) മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. (ആലുവർ നിർമ്മല ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾ).
പുരസ്കാര സമർപ്പണം 20ന്
പത്രാധിപർ പത്മഭൂഷൺ കെ. സുകുമാരൻ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പത്രപ്രവർത്തക പുസ്കാര വിതരണവും, അനുസ്മരണ പ്രഭാഷണവും സെപ്തംബർ 20ന് ഉച്ചയ്ക്ക് 12 ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, വക്കം എൻ. വിജയൻ, മുഹമ്മദ് ഷിയാസ്, മഹാരാജ ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.