മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധ ധാരികള്‍ വന്നു. താനാണോടോ ജാഥ ലീഡര്‍ എന്ന് പറഞ്ഞ് പിണറായി വിജയന് എന്നെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈയ്ക്ക് മുറിവ് സംഭവിച്ചു’ കണ്ടോത്ത് ഗോപി പറഞ്ഞു.
‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയില്‍ 26 ലേബര്‍ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തില്‍ പിരിച്ച് വിട്ടിരുന്നു. അന്ന് നാഷണല്‍ ബീഡി ആന്റ് സിഗര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാന്‍. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു അന്ന്.
ഇതിന്റെ ഭാഗമായുള്ള കാല്‍നട പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാനും, കഴിഞ്ഞ ദിവസം മരണപ്പെട്ട ബാബു മാസ്റ്ററും വഴിയില്‍ നില്ക്കുമ്പോള് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധ ധാരികള്‍ വന്നു. താനാണോടോ ജാഥ ലീഡര്‍ എന്ന് പറഞ്ഞ് പിണറായി വിജയന് എന്നെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈയ്ക്ക് മുറിവ് സംഭവിച്ചു’- അദ്ദേഹം പറഞ്ഞു.
ജാഥയുടെ ഭാഗമായി പോയപ്പോള്‍ പല സ്ഥലത്ത് വച്ചും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപി പറഞ്ഞു. ധര്‍മടത്ത് പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് താന്‍ നല്കിയ കേസെല്ലാം തേഞ്ഞുമാഞ്ഞ് പോയി എന്നും കണ്ടോത്ത് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കണ്ടോത്ത് ഗോപിയെന്നായിരുന്നു കെ സുധാകരന് വിശേഷിപ്പിച്ചത്.


