കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയില്‍. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. പൂര്‍ണ ആരോഗ്യവാനെന്നും മറ്റ് പ്രശ്നങ്ങള്‍ വരാതിരിക്കാനാണ് പൂര്‍ണ ശ്രദ്ധ നല്‍കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വിമുക്തനായ ശേഷം വീട്ടിലായിരുന്നു അമിത് ഷാ.
ഓഗസ്റ്റ് 14നാണ് അമിത് ഷാ കൊവിഡ് നെഗറ്റീവായത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു കൊവിഡ് ചികിത്സ. ഓഗസ്റ്റ് രണ്ടിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.