കാലടി സര്‍വ്വകലാശാലയില്‍ ബിഎ തോറ്റവര്‍ക്കും എംഎയ്ക്ക് പ്രവേശനം നല്കി എന്ന് പരാതി. ഇത് ഗുരുതരമായ ക്രമക്കേടെന്ന് വിസി എംകെ ജയരാജ് പറഞ്ഞു. കാലടി സര്‍വ്വകലാശാലയുടെ ചുമതലയുള്ള കാലിക്കറ്റ് വിസിയാണ് ജയരാജ്. സംഭവത്തില്‍ രജിസ്ട്രാറോട് വിശദീകരണം തേടുമെന്നും സര്‍വ്വകലാശാലയില്‍ നേരിട്ടെത്തി അന്വേഷിക്കുമെന്നും വിസി പറഞ്ഞു.
ബിരുദഫലം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കാനും പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതു പോലെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുമായിരുന്നു ചട്ടപ്രകാരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രവേശനം ലഭിച്ച വലിയൊരു പങ്ക് വിദ്യാര്‍ത്ഥികളും തോറ്റതോടെ പുനപരീക്ഷ നടത്താനുള്ള ആലോചനകള്‍ വരെ സര്‍വ്വകലാശാല ആലോചിച്ചു.
ഈ പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ജയിപ്പിക്കാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്.


