കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പോര്‍മുഖം തുറന്ന് എസ്എഫ്ഐ. കാലടി സംസ്കൃത സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചു.
ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറേ എന്നാണ് ബാനറില്‍.
ഗവര്‍ണറെ സര്‍വകലാശാല കാമ്പസ്സുകളില്‍ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.ഭീഷണി അവഗണിച്ച് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഗവര്‍ണര്‍ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും.

