കോഴിക്കോട്: മില്‍മയുടെ പാല് ഉത്പന്നങ്ങള്‍ക്ക് വില കൂടും. തൈര്, ലസ്സി, മോര് എന്നിവയ്ക്കാണ് നാളെ മുതല്‍ വിലകൂടുന്നത്. പാല് ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് വില കൂട്ടാന്‍ കാരണം. പുതിയ വില വിവര പട്ടിക നാളെ പ്രസിദ്ധീകരിക്കും.
തൈര്, മോര്, ലസ്സി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധന നാളെ മുതലുണ്ടാകുമെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു. അതേസമയം, ജി.എസ്.ടി ഏര്‍പ്പെടുത്താത്തതിനാല്‍ പാല് വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കെല്ലാം അഞ്ചു ശതമാനം നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.