തൃക്കാക്കരയില്‍ മുന്നണികള്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടി. ഈ നേതാക്കള്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വരുന്ന ട്വന്റി -ട്വന്റി വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നതാണ് ചോദ്യം. ട്വന്റി- ട്വന്റിയെ പരസ്യമായി എതിര്‍ത്ത പലരും പിന്നീട് നിലപാട് മാറ്റിയതായി കണ്ടിട്ടുണ്ട്. ട്വന്റി- ട്വന്റി വോട്ടഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന സിപിഐമ്മിന്റേയും കോണ്‍ഗ്രസിന്റേയും വാദത്തെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സാബു എം ജേക്കബിന്റെ പ്രതികരണം വന്നിരിക്കുന്നത്.